എന്‍.എസ്.എസിനെതിരെ ബി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പിണറായി വിജയൻ

single-img
29 June 2015

downloadഎന്‍.എസ്.എസിനെതിരെ ബി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച് പിണറായി വിജയൻ രംഗത്ത് .കഴിഞ്ഞ ദിവസം കോവളത്ത് എന്‍.എസ് എസ് കരയോഗം തെരഞ്ഞെടുപ്പ് വേദി അലങ്കോലപ്പെടുത്തി ബി.ജെ.പി നടത്തിയ അക്രമം ഒരു സൂചനയാണെന്നും തങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ ആരെയും എത്ര നീചമായും ആക്രമിച്ചു തകര്‍ത്തുകളയും എന്ന ഹുങ്കാണ് കരയോത്തിന്റെ തെരഞ്ഞെടുപ്പ് മീറ്റിംഗിലേക്ക് ഇരച്ചു കയറാന്‍ ആര്‍.എസ്.എസ്, ബി.ജെ.പി സംഘത്തെ പ്രേരിപ്പിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.കയ്യൂക്ക് കൊണ്ട് രാഷ്ട്രീയം കളിച്ച് ആളുകളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താം എന്ന അഹങ്കാരം കേരളത്തില്‍ നടപ്പില്ലെന്നും പിണറായി തന്റെ പോസ്റ്റില്‍ പറയുന്നു.