കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം കടപുഴകി വീണ് വിദ്യാർത്ഥിനി മരിച്ചു

single-img
29 June 2015

download (1)കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം കടപുഴകി വീണ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാന്പള്ളിയ്ക്കു സമീപം വച്ച് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. കൊളച്ചേരി സഹന മൻസിലിൽ താഹയുടെ മകൾ നഹിദ (15)യാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് മരം പിഴുത് വീഴുകയായിരുന്നു. മരം വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് നഹിദ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.