നിയമസഭാ സമ്മേളനം ഇന്ന് മുതല്‍ പുനരാരംഭിക്കും

single-img
29 June 2015

download (2)അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച നിയമസഭാ സമ്മേളനം ഇന്ന് മുതല്‍ പുനരാരംഭിക്കും. ഇന്ന് മുതല്‍ അടുത്ത മാസം മുപ്പതാം തീയതി വരെ ഇരുപത്തിരണ്ട് ദിവസം സഭ സമ്മേളിക്കും. ബാര്‍ക്കോഴ കേസിലെയും സോളാര്‍ കേസിലെയും പുതിയ വെളിപ്പെടുത്തലകള്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും.ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ച നടക്കുന്ന നിയമസഭാ സമ്മേളനം ജൂണ്‍ ആദ്യവാരത്തില്‍ തുടങ്ങിയിരുന്നെങ്കിലും അരുവിക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അവധി നല്‍കിയിരുന്നു.ഇന്ന് മുതല്‍ ആരംഭിക്കുന്ന സമ്മേളനം ബജറ്റ് ചര്‍ച്ചക്കൊപ്പം ഏതാനും ബില്ലുകളും പരിഗണിക്കും.