കോരിച്ചൊരിയുന്ന മഴയത്ത് മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ സ്വന്തം അച്ഛനേയും തള്ളിയിട്ട് രണ്ട് ആണ്‍മക്കളും പോയി; ആഹാരം ലഭിക്കാതെ മഴയും നനഞ്ഞ് കിടന്ന വൃദ്ധന് നാട്ടുകാര്‍ തുണയായി

single-img
29 June 2015

Achanജനിപ്പിച്ച പിതാവാണെന്നുപോലും ഓര്‍ക്കാതെ വൃദ്ധനെ മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ ഒറ്റയ്ക്കാക്കി രണ്ട് ആണ്‍മക്കളും പോയി. ആഹാരമില്ലാതെ മഴയും നനഞ്ഞ്, വേറെ ഗതിയില്ലാതെ കിടന്ന സ്ഥലത്തു തന്നെ മലമൂത്ര വിസര്‍ജ്ജനം ചെയ്ത വൃദ്ധനെ ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആനേഴത്ത് മുക്ക് സുപ്പീരിയര്‍ നഗര്‍ വലിയേഴത്ത് രാഘവനാണ് മക്കളുടെ ക്രൂരതയ്ക്കിരയായി മേല്‍ക്കൂരയില്ലാത്ത പണിതീരാത്ത ഒരു വീട്ടില്‍ നനഞ്ഞുനീറിക്കിടന്നത്. കുടുംബവുമായി സുഖമായി കഴിയുന്നതിനിടയ്ക്ക് ഒരു ഭാരമാണെന്ന് തോന്നിയതിനാലാകണം ഇത്തരത്തിലുള്ള ഒരു മാനസികാവസ്ഥ മക്കള്‍ക്കുണ്ടായതെന്നും തികച്ചും ക്രൂരമായ ഒരു നടപടിയാണിതെന്നും നാട്ടുകാര്‍ പറയുന്നു.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെത്തിയപ്പോള്‍ രാഘവന്‍ ഉടുതുണിപോലുമില്ലാത്ത അവസ്ഥയിലായിരുന്നു. ചുറ്റും ദുര്‍ഗന്ധം തളം കെട്ടി നിനന്ിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രാഘവനെ തുണി ഉടുപ്പിച്ചശേഷം ആംബുലന്‍സ് വരുത്തി അരതില്‍ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരാഘവന്‍ ല്‍പ്പോഴും അത്യാഹനിത വിഭാഗത്തില്‍ കഴിയുകയാണ്.

മാതാപിതാക്കളെ ഉപേക്ഷിക്കുന്നത് കുറ്റകരമാണെന്ന നിയമം നിലവില്‍ നില്‍ക്കുമ്പോഴാണ് ജില്ലാ കോടതിക്ക് ഏറെ അകലെയല്ലാതെ ഇഈ സംഭവം നടന്നത്. അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന രാഘവനെ തേടി ഒടുവില്‍ ഒരു മകനെത്തിയെങ്കിലും മറ്റേ പുത്രന്‍ ഇതൊന്നും അറിഞ്ഞഭാവം പോലും കാണിക്കുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.