മകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം; മോഡിയ്ക്ക് സെൽഫി മറുപടിയുമായി ഗുജറാത്ത് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ മകൾ നിഷ്റിന്‍ ജഫ്രി

single-img
29 June 2015

11700522_10205708212878917_7863732221044771871_oമകളുമൊത്തുള്ള സെൽഫികൾ പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനു സെൽഫി മറുപടിയുമായി ഗുജറാത്ത് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ മകൾ നിഷ്റിന്‍ ജഫ്രി രംഗത്ത്.ഈ ചിത്രം എക്കാലവും അയാളെ വേട്ടയാടും എന്ന അടിക്കുറുപ്പിനൊപ്പമാണു നിഷ്റിന്‍ ജഫ്രിയും പിതാവ് ഇഹ്സാന്‍ ജഫ്രിയും ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കിൽ നിഷ്റിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയിൽ ഹുന്ദുത്വ ഭീകരർ കൊലചെയ്ത കോണ്‍ഗ്രസ് എംപിയാണു ഇഹ്സാന്‍ ജഫ്രി.ഇഹ്സാന്‍ ജഫ്രിയ്ക്കൊപ്പം 69പേരാണു കുപ്രസിദ്ധമായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത്.

ഇഹ്സാന്‍ ജഫ്രി പോലീസിനെയും മറ്റ് അധികാരികളെയും പല തവണ വിളിച്ച് സഹായം അഭ്യർഥിച്ചിരുന്നു.എന്നാൽ എവിടെനിന്നും സഹായമെത്തിയില്ല. ഹിന്ദുത്വവാദികള്‍ അദ്ദേഹത്തെ ജീവനോടെ ചുട്ട് കൊല്ലുകയായിരുന്നു.
ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ടുണ്ടായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ക്ലീന്‍ ചിറ്റ്‌ ലഭിച്ചിരുന്നു.

കലാപത്തില്‍ ഗൂഢാലോചന നടത്തി എന്നാരോപിച്ച്‌ മോഡി, ഗുജറാത്ത്‌ മന്ത്രിസഭയിലെ മറ്റുചിലര്‍, ഉന്നതപോലീസ്‌ ഉദ്യോഗസ്‌ഥര്‍, ബി.ജെ.പി. നേതാക്കള്‍ എന്നിവരടക്കം 63 പേര്‍ക്കെതിരേ ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി പരാതി നൽകിയിരുന്നു.എന്നാൽ പ്രത്യേക അന്വേഷണ സംഘം ഗൂഢാലോചനക്കുറ്റത്തിനു തെളിവില്ലെന്ന റിപ്പോർട്ട് നൽകുക ആയിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടുവച്ച സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന ആശയത്തിനെതിരെ പ്രമുഖ സാമൂഹ്യ പ്രവർത്തകയായ കവിതാ കൃഷ്ണനും രംഗത്ത് വന്നിരുന്നു.പെണ്‍മക്കളെ വേട്ടയാടിയ ചരിത്രമുളള ആളാണ് പ്രധാനമന്ത്രി അതിനാല്‍ മകളോടൊപ്പമുളള സെല്‍ഫി ഷെയര്‍ ചെയ്യരുതെന്നുമാണ് കവിത തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി”ലായിരുന്നു മകൾക്കൊപ്പം സെൽഫിയെടുത്ത് പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം