സഹോദരിയും മറ്റു ബന്ധുക്കളും തന്നെ സിനിമയിലേക്ക് തള്ളിവിട്ട് പണമുണ്ടാക്കിയ ശേഷം തന്നെ ഉപേക്ഷിച്ചപ്പോള്‍ തന്നെ ഒരു മകളായി കണ്ട് ദത്തെടുത്തത് ഒരു മുന്നാലിംഗക്കാരിയാണെന്ന് നടി ഷക്കീല

single-img
29 June 2015

shakkee1ഒരു രണ്ടാം നിര സിനിമാ നടിയായി തമാത്രം മലയാളികള്‍ കണ്ടിട്ടുള്ള വ്യക്തിത്വമാണ് ഷക്കീലയുടേത്. ഒരു കാലത്ത് മലയാള ചലച്ചിത്ര മേഖലയെതന്നെ പിടിച്ചു നിര്‍ത്തിയ ബി ഗ്രേഡ് സിനിമകളിലൂടെ മലയാളത്തില്‍ നിരവധി ആരാധകരാണ് ഷക്കീലയ്ക്കുണ്ടായിരുന്നത്. എന്നാല്‍ കാലത്തിന്റെ കുത്തൊഴുത്തില്‍ മാറിവന്ന രീതികള്‍ക്കനുസരിച്ച് ഷക്കീലയും ഷക്കീലച്ചിത്രങ്ങളും മലയാളത്തില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു.

എന്നാല്‍ നമ്മള്‍ അറിയാത്ത ഒരു മുഖം തുറന്നുകാട്ടിക്കൊണ്ടാണ് ഷക്കീല ജൂലൈയില്‍ നടക്കുന്ന മൂന്നാം ലിംഗക്കാരുടെ സാംസ്‌കാരികാഘോഷത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസമെത്തിയത്. ഒരുകാലത്ത് തന്റെ ശരീരം ഉപയോഗിച്ച് സമ്പാദിച്ച സ്വത്തുക്കളെല്ലാം തന്റെ കുടുംബാംഗങ്ങള്‍ പങ്കിട്ട് തന്നെ ഒറ്റപ്പെടുത്തിയ കഥ അപ്പോഴാണ് ഷക്കീല ഈ ലോകത്തോട് പറഞ്ഞത്. സിനിമക്കും ജീവിതതിനുമിടയില്‍ താന്‍ വെറുമൊരു പെണ്‍ശരീരം മാത്രമായി ചുരുങ്ങി പോയെന്നും ഒടുവില്‍ തന്നെ മകളാണെന്നു കരുതി സ്‌നേഹിക്കാന്‍ ഒരു മൂന്നാം ലിംഗക്കാരിയും അവരുടെ കൂട്ടുകാരും മാത്രമേയുള്ളായിരുന്നുവെന്നും ഷക്കീല വെളിപ്പെടുത്തി.

ജൂലൈ 26ന് മധുരയിലാണ് മൂന്നാം ലിംഗക്കാരുടെ സാംസ്‌കാരിക ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ളവരാണ് മൂന്നാം ലിംഗക്കാരെന്നും ഇനിയുള്ള തന്റെ ജീവിതം മൂന്നാം ലിംഗക്കാരുടെ സേവനത്തിനായി മാറ്റി വെക്കുകയാണെന്നുമാണ് ഷക്കീല പറഞ്ഞു. ലൈംഗിക ശതാഴിലാളികളെന്ന മുന്‍ വിധിയോടെയാണ് നമ്മള്‍ മൂന്നാം ലിംഗക്കാരെ കാണുന്നതെന്നും യഥാര്‍ത്ഥത്തില്‍ സമൂഹം അവരെ മനസിലാക്കാറില്ലെന്നും ഷക്കീല പറഞ്ഞു.

എന്റെ വീട്ടുകാര്‍ പണത്തിനായി മാത്രമാണെന്നെ സ്‌നേഹിച്ചത്. സ്വന്തം അമ്മ എന്റെ കുട്ടിക്കാലത്തുപോലും സംരക്ഷിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. സിനിമയില്‍ അഭിനയിച്ചു ഞാനുണ്ടാക്കിയ എന്റെ പണവുമായാണ് സഹോദരി നൂര്‍ജഹാന്‍ രക്ഷപ്പെട്ടത്- ഷക്കീല വെളിപ്പെടുത്തി. എന്റെ ദത്ത് മാതാവ് കീര്‍ബയും മൂന്നാം ലിംഗക്കാരിയാണ്. അവരാണ് എനിക്ക് കുടുംബം നഷ്ടപ്പെട്ട സമയത്ത് എന്നെ സ്‌നേഹിക്കുകയും ഒരു മകളായികണ്ട് ആശ്വസിപ്പിക്കുകയും ചെയ്തത്. ഈ ലോകത്തിലെ ഏറ്റവും സ്‌നേഹമയി അവരാണ്. എന്റെ സ്വന്തം അമ്മയില്‍ നിന്ന് പോലും എനിക്കിത്ര സ്‌നേഹം ലഭിച്ചിട്ടില്ല- ഷക്കീല പറഞ്ഞു.

ഇന്ന് ഷക്കീല മൂന്നാം ലിംഗക്കാരെ ദത്തെടുക്കുകയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ്. മൂന്നാം ലിംഗക്കാരിയായ തങ്കത്തിനെ ഷക്കീല തന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി നിയമിക്കുകയും പിന്നീട് അവളെ മകളായി ദത്തെടുക്കുകയുമായിരുന്നു. മാത്രമല്ല വീട്ടുജോലിക്കും പാചകത്തിനും മൂന്നാം ലിംഗക്കാരെയാണ് വീട്ടില്‍ നിയമിച്ചിരിക്കുന്നതെന്നും ഷക്കീല പറഞ്ഞു.

പണത്തിന് വേണ്ടി തന്നെ സ്‌നേഹിച്ച കുടുംബം തന്നെ കൈയൊഴിഞ്ഞപ്പോള്‍ മൂന്നാം ലിംഗക്കാരുടെ സേവനത്തിനായി മുന്നിട്ടിറങ്ങി അവര്‍ നല്‍കിയ സ്‌നേഹത്തിന് പ്രത്യുപകാരം ശചയ്യുകയാണ് നടി ഇപ്പോള്‍.