അച്ഛനമ്മമാരെ നഷ്ടപ്പെട്ട ഇരട്ടക്കുട്ടികളെ ബന്ധുക്കളും കൈയൊഴിഞ്ഞപ്പോള്‍ ഹിന്ദു സുഹൃത്തിന്റെ കുട്ടികളെ ഏറ്റെടുത്ത് മുഹമ്മദ് ഷഹീര്‍ മതത്തിനും മുകളിലാണ് മനുഷ്യസ്‌നേഹമെന്ന് തെളിയിച്ചു

single-img
29 June 2015

Almas-Zaheerസ്വത്തുക്കള്‍ കിട്ടില്ലെന്നായപ്പോള്‍ ബന്ധുക്കള്‍ കൈയൊഴിഞ്ഞ അച്ഛനമ്മമാരെ നഷ്ടപ്പെട്ട ഇരട്ടക്കുട്ടികളെ ഏറ്റെടുത്ത് അന്യമതസ്ഥനായ സുഹൃത്ത് മതത്തിനും മുകളിലാണ് മനുഷ്യസ്‌നേഹമെന്ന് തെളിയിച്ചു. ഈ സംഭവത്തിന് ഡല്‍ഹി ഹൈക്കോടതി നിയമസാധുതയും നല്‍കിയതോടെ ഹിന്ദുകുട്ടികളുടെ രക്ഷാകര്‍തൃത്വം മുസ്ലിംകുടുംബം ഏറ്റെടുത്തെന്ന അപൂര്‍വതയുമായി.

സഹീറിന്റെ പ്രവൃത്തിയെ ‘സത്കര്‍മം’ എന്നാണ് വിധിപറഞ്ഞ ഹൈക്കോടതി ഡ്ജി ജസ്റ്റിസ് നജ്മി വസീരി വിശേഷിപ്പിച്ചത്. ഹിന്ദു ന്യൂനപക്ഷ രക്ഷാകര്‍തൃത്വ നിയമപ്രകാരമാണ് ഇരട്ടക്കുട്ടികളായ ആയുഷിന്റെയും പ്രാര്‍ഥനയുടെയും രക്ഷാകര്‍തൃത്വം അവരുടെ അച്ഛന്റെ സുഹൃത്തായ മുഹമ്മദ് ഷാനവാസ് സഹീറിന് കോടതി ശെകമാറിയത്. പൈലറ്റായ സഹീറിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രവീണ്‍ ദയാലിന്റെ മക്കളാണ് ആയുഷും പ്രാര്‍ഥനയും.

2012ലാണ് കുട്ടികളുടെ അമ്മയായ എയര്‍ഹോസ്റ്റസ് കവിതയെയും പൈലറ്റായ അച്ഛന്‍ പ്രവീണിനെയും കുട്ടികള്‍ക്ക് നഷ്ടമായത്. മരണക്കിടക്കയിലായിരിക്കുമ്പോള്‍ പ്രവീണ്‍ സഹീറിനോട് മക്കളെ നോക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ബന്ധുക്ക പ്രവീണിന്റെയും കവിതയുടെയും സ്വത്തുക്കളിലും ബാങ്ക് അക്കൗണ്ടിലും അവകാശവാദമുന്നയിച്ച് എത്തിയതോടെ സഹീര്‍ അക്കാര്യത്തില്‍ നിസഹായനാകുകയായിരുന്നു. ഡ്രൈവറുടെ സംരക്ഷണയില്‍ കുട്ടികള്‍ വളരുന്നതിനിടയിലാണ് ഒരുദിവസം കുട്ടികള്‍ സഹീറിനെ ഫോണില്‍വിളിച്ച് തങ്ങളെ പീഡിപ്പിക്കുന്നെന്നു പറഞ്ഞ് കരഞ്ഞത്. ഇതോടെ എല്ലാ പ്രശ്‌നങ്ങളെയും തരണം ചെയ്ത് കുട്ടികളെ നിയമപ്രകാരം ഏറ്റെടുക്കാന്‍ സഹീര്‍ കോടതിയിലെത്തുകയായിരുന്നു

അച്ഛനമ്മമാരുടെ സ്വത്തുക്കള്‍ രക്ഷാകര്‍ത്താവ് കൈകാര്യം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സഹീര്‍ കുട്ടികളെുടെ പേരഇ രൂപീകരിച്ച ട്രസ്റ്റിനും കോടതി അംഗീകാരംനല്‍കി. ഇന്ത്യയിലെ വാണിജ്യവിമാനങ്ങളുടെ പൈലറ്റുമാരുടെ സംഘടനയും കുട്ടികളുടെ അഭ്യുദയകാംക്ഷികളും ചേര്‍ന്ന് ഒരുകോടി രൂപയിലേറെ ട്രസ്റ്റിലേക്ക് നല്‍കിയിരുന്നു.

ഇന്ന് സഹീറിന്റെ ഡല്‍ഹിയിലെ വീട്ടില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് കുട്ടികള്‍ കഴിയുന്നത്. മാത്രമല്ല കുട്ടികളെ ഹിന്ദുമതാചാരങ്ങള്‍ ശീലിപ്പിക്കുന്നതിനും അമ്പലത്തില്‍ കൊണ്ടുപോകുന്നതിനും അയല്‍വാസിയായ അരുണ്‍ സൈനിയെ ഇദ്ദേഹം ചുമതലപ്പെടുത്തിയിട്ടുമുണ്ട്. രണ്ടുപേരെയും ഡല്‍ഹിയിലെ ഉയര്‍ന്ന പബഌക് സ്‌കൂളിലാണ് ചേര്‍ത്തിരിക്കുന്നത്.