പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം

single-img
29 June 2015

Popular Frontലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്‌സുമായും നിരോധിത തീവ്രവാദസംഘടനയായ സിമിയുമായും രഹസ്യബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.

രാജ്യത്ത് സമീപകാലത്തു നടന്ന ബോംബ് സ്‌ഫോടനപരമ്പരകള്‍ക്കു ചുക്കാന്‍ പിടിച്ചവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ചില ഉന്നതനേതാക്കളെ ബന്ധപ്പെട്ടിരുന്നതായി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരോധന നീക്കം.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന സംസ്ഥാന നിലപാടിനെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ കേന്ദ്ര തീരുമാനവും.