ബാർകോഴ കേസിൽ സമ്മർദ്ദമുണ്ടായെന്ന് രമേശ് ചെന്നിത്തല

single-img
29 June 2015

Ramesh-Chennithalaബാർ കോഴ കേസിൽ യു.ഡി.എഫിലും കോൺഗ്രസിലും നിന്ന് തനിക്ക് കടുത്ത സമ്മർദ്ദം അനുഭവിക്കേണ്ടി വന്നു എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ആ സമ്മർദ്ദങ്ങൾക്ക് താൻവഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാർ കേസ് തന്നെ ഒരു തരം സമ്മർദ്ദമാണെന്നും അദ്ദേഹം നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസിന് മറുപടിയായി പറഞ്ഞു. സമ്മർദ്ദമുണ്ടായെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

 

എന്നാൽ, താൻ സമ്മർദ്ദത്തിന് വഴങ്ങിയിട്ടില്ലെന്നും തള്ളണോ കൊള്ളണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.