എന്‍എസ്എസിനെ പിന്തുണച്ച് പിണറായി;ആളുകളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താം എന്ന ബിജെപി നയം കേരളത്തില്‍ നടപ്പില്ല

single-img
29 June 2015

TH30_PINARAYI_VIJAY_516498fകോവളത്ത് എൻഎസ്എസ് കരയോഗം തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തി ബിജെപി നടത്തിയ അക്രമത്തിനെതിരെ പിണറായി വിജയൻ.ആളുകളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താം എന്ന ബിജെപി നയം കേരളത്തില്‍ നടപ്പില്ല. എന്‍എസ്എസ് അടക്കമുള്ള സംഘടനകളെ വാലാക്കി നിർത്താനാണ് ആർഎസ്എസിന്റെ ശ്രമംമെന്ന് പിണറായി പറഞ്ഞു.

കോവളത്ത് എൻഎസ്എസ് കരയോഗം തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തി ബിജെപി നടത്തിയ അക്രമം ഒരു സൂചനയാണ്. തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ ആരെയും എത്ര നീചമായും ആക്രമിച്ചു തകർത്തുകളയും എന്ന ഹുങ്കാണ് കരയോത്തിന്റെ തെരഞ്ഞെടുപ്പ് മീറ്റിംഗിലേക്ക് ഇരച്ചു കയറാൻ ആർഎസ്എസ്, ബിജെപി സംഘത്തെ പ്രേരിപ്പിച്ചതെന്ന് പിണറായി പറഞ്ഞു

എന്‍എസ്എസ് ഉള്‍പ്പെടെയുള്ള ഏത് സംഘടനക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. അത് ഹനിച്ച് സമാധാനം തകര്‍ക്കുന്നത് വിനാശകരമാകുമെന്നും പിണറായി ബിജെപിയെ ഓര്‍മിപ്പിച്ചു.

ഞായറാഴ്ചയാണ് പുന്നക്കുളം എന്‍എസ്എസ് കരയോഗത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി കരയോഗം ഹാളില്‍ കൂടിയ യോഗത്തിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. നടന്‍ സുരേഷ് ഗോപി എന്‍എസ്എസ് സമ്മേളന വേദയില്‍ കഴിഞ്ഞദിവസം എത്തിയതിനെ അപലപിച്ച് എന്‍എസ്എസ് നെയ്യാറ്റിന്‍കര താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ശൈലേന്ദ്രകുമാര്‍ സംസാരിക്കുന്നതിനിടയിലാണ് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് ഇരച്ചുകയറിയത്.