ബാർക്കോഴ കേസ്: കുറ്റപത്രം സമർപ്പിക്കേതില്ല എന്ന വിജിലൻസ് ഡയറക്ടറുടെ തീരുമാനം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളി: വി.എസ്

single-img
28 June 2015

download (1)ബാർക്കോഴ കേസിൽ കുറ്റപത്രം സമർപ്പിക്കേതില്ല എന്ന വിജിലൻസ് ഡയറക്ടർ വിൻസൻ എം.പോളിന്റെ തീരുമാനം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ . നിഷ്പക്ഷവും, നീതിപൂർവവും സുതാര്യവുമായി പ്രവർത്തിക്കേണ്ട വിജിലൻസ് ഡയറക്ടർ രാഷ്ട്രീയസമ്മർദ്ദത്തിന് വഴങ്ങി തന്റെ അധികാരം ബലികഴിച്ചു.

ഇത് കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ ആകെ കുറ്റാന്വേഷണ വിഭാഗങ്ങൾക്ക് തീരാകളങ്കമുണ്ടാക്കിയെന്നും വി.എസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ആരോപണവിധേയനായ മാണിയുടെ വീട് ഇതുവരെ റെയ്ഡ് ചെയ്തിട്ടില്ല. അവിടെ നിന്നും തെളിവുകൾ എന്തുകൊണ്ട് പിടിച്ചെടുത്തില്ല എന്നും വി എസ് ചോദിച്ചു.