കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാണെന്ന് സീതാറാം യെച്ചൂരി

single-img
28 June 2015

downloadകേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാണെന്നും പക്ഷേ പാർലമെന്റിന് പുറത്ത് അവരുമായി സഖ്യത്തിനില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .

ചില പ്രത്യേക വിഷയങ്ങളിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണ്. ഭൂമിയേറ്റെടുക്കൽ ബിൽ സംബന്ധിച്ച് രാഷ്ട്രപതിയെ കാണാൻ പോയപ്പോൾ കോൺഗ്രസിനൊപ്പം സി.പി.എമ്മും ചേർന്നിരുന്നു എന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ യെച്ചൂരി പറഞ്ഞു.

കോൺഗ്രസിതര മതേതര കക്ഷികളുടെ ഐക്യമാണ് സി.പി.എം ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ നിലപാട് കാരണമാണ് ഇന്ത്യയിൽ വർഗീയ ശക്തികൾ അധികാരത്തിൽ വന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.