ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത് ബാറുടമകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനില്‍ നിന്ന്

single-img
28 June 2015

download (5)ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിയമോപദേശം തേടിയത് ബാറുടമകള്‍ക്കുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകനില്‍ നിന്ന്. ബാറുടമകള്‍ക്ക്‌ വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ നാഗേശ്വര്‍ റാവുവില്‍ നിന്നാണ്‌ വിജിലന്‍സ്‌ ഉപദേശം തേടിയത്‌. സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ ബാറുടമകള്‍ക്ക്‌ വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ വ്യക്‌തിയാണ്‌ ഇദ്ദേഹം.

 
ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌. കെ എം മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തെളിവില്ലെന്ന് മറുപടി കൊടുത്തതും ഇദ്ദേഹം തന്നെ. ബാര്‍ കോഴക്കേസില്‍ മന്ത്രി മാണി കോഴ ചോദിച്ചതിന് നേരിട്ടോ അല്ലാതെയോയുള്ള തെളിവില്ലെന്നായിരുന്നു എല്‍.നാഗേശ്വര റാവു നല്‍കിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിലപാട് അറിയിച്ചത്. നേരത്തെ ബാര്‍ കോഴ കേസില്‍ വിന്‍സണ്‍ എം പോളിന്റെ നിലപാട് ദുരൂഹമാണെന്നും വിഎസ് പറഞ്ഞിരുന്നു.