സൗദിയില്‍ 1300 പെട്ടി അനധികൃത മദ്യം പിടികൂടി

single-img
28 June 2015

alcoholറിയാദ്: സൗദിയില്‍ വന്‍ മദ്യശേഖരം പിടികൂടി. സൗദി മതകാര്യ പൊലീസ് നടത്തിയ റെയ്ഡിൽ റിയാദിലെ അനധികൃത കേന്ദ്രത്തില്‍ നിന്നാണ് 1300 പെട്ടി അനധികൃത മദ്യം കണ്ടെടുത്തത്.

ഇതാദ്യമായാണ് ഇത്രയധികം മദ്യം ഒറ്റ റെയ്ഡില്‍ പിടിച്ചെടുക്കുന്നത്. വിദേശത്ത് നിന്നും അനധികൃതമായി കടത്തിയ ഇവയ്ക്ക് 1.8 കോടി സൗദി റിയാല്‍ വില വരുമെന്നാണ് കണക്കാക്കുന്നത്. റമദാന് ശേഷം ചെറിയ പെരുന്നാള്‍ അവധിയില്‍ വില്‍ക്കാനായി സൂക്ഷിച്ചവയാണിവയെന്ന് കരുതുന്നു.

മദ്യം കടത്തിയവരെ പിടികൂടിയിട്ടില്ല. ഇവര്‍ക്കായി പൊലീസ് തിരിച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത മദ്യമെല്ലാം നശിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.