എന്‍എസ്എസ് ആസ്ഥാനം ജി സുകുമാരന്‍ നായരുടെ തറവാട്ട് സ്വത്തല്ല-നടന്‍ അനൂപ് ചന്ദ്രന്‍

single-img
28 June 2015

Anoop-Chandranനടൻ സുരേഷ് ഗോപിയെ എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടത് ശരിയായില്ലെന്ന് നടന്‍ അനൂപ് ചന്ദ്രന്‍ . എന്‍എസ്എസ് ആസ്ഥാനം ജി സുകുമാരന്‍ നായരുടെ തറവാട്ട് സ്വത്തല്ല. സാമുദായിക നേതാക്കളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ഏത് കലാകാരനും സംഭവിക്കാന്‍ പോകുന്ന ദുര്യോഗമിതായിരിക്കുമെന്നും അനൂപ് കൂട്ടിച്ചേർത്തു..

കഴിഞ്ഞ ദിവസം അനുവാദമില്ലാതെ കടന്നുവന്ന നടന്‍ സുരേഷ്‌ഗോപിയെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്നത്.

എന്നാല്‍ സുകുമാരന്‍ നായര്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞില്ല. പ്രതിനിധിസഭയിലെ ഒരാളാണ് അകത്തേക്ക് വിളിച്ചുകൊണ്ടുപോയതെന്നും അവിടെയെത്തിയപ്പോളാണ് താന്‍ വന്നത് സുകുമാരന്‍ നായര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന കാര്യം മനസ്സിലായതെന്നും സുരേഷ് ഗോപി പറഞ്ഞു.