ബാര്‍കോഴ കേസില്‍ ഹാജരാക്കിയ തെളിവുകളെല്ലാം വ്യാജം- കെ.എം മാണി

single-img
28 June 2015

mani1കോട്ടയം: ബാര്‍കോഴ ആരോപണക്കേസില്‍ ആത്യന്തികമായി സത്യം ജയിക്കുമെന്ന് ധനമന്ത്രി കെ.എം മാണി. മുന്‍കൂട്ടി തയ്യറാക്കിയ തിരക്കഥപോലെയായിരുന്നു ആരോപണങ്ങള്‍. കേസില്‍ ഹാജരാക്കിയ തെളിവുകളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. കുറ്റം ചെയ്യാത്തതിനാല്‍ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും മാണി പറഞ്ഞു. കേസില്‍ മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന വിജിലന്‍സ് തീരുമാനം വന്ന പശ്ചാതലത്തിൽ കോട്ടയത്ത് തന്റെ വസതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.