കോപ്പ അമേരിക്ക; ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്ത്

single-img
28 June 2015

paraguaസാന്റിയാഗോ: ബ്രസീല്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ നിന്ന് പുറത്ത്. പാരഗ്വായാണ് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്  ബ്രസീലിനെ അട്ടമിറിച്ചത്. സ്‌കോര്‍: 4-3. ഇതോടെ സെമി ഫൈനല്‍ ലൈനപ്പായി. ആദ്യ സെമി ഫൈനലില്‍ ചിലി പെറുവിനെ നേരിടും. രണ്ടാം സെമിയില്‍ പാരഗ്വായ് അര്‍ജന്റീനയെയും നേരിടും.

മത്സരത്തിന്റെ നിശ്ചിത സമയത്തിനുള്ളില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചു. തുടര്‍ന്നാണ് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടത്. കളിയുടെ പതിനഞ്ചാം മിനിട്ടില്‍ റോബീഞ്ഞോയുടെ ഗോളിലൂടെ ബ്രസീല്‍ മുന്നിലെത്തി. എന്നാല്‍ 70-മത്തെ മിനിട്ടില്‍ ഗോണ്‍സാലസ് പാരഗ്വായയെ സമനിലയില്‍ എത്തിച്ചു. പിന്നായിരുന്നു ഷൂട്ടൗട്ട്.

ഷൂട്ടൗട്ടില്‍ പാരഗ്വായ്ക്കായി മാര്‍ട്ടിനസ്, കാന്‍സറസ്, ബോബാഡില്ല, ഗോണ്‍സാലസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സാന്റക്രൂസിന്റെ ഷോട്ട് പുറത്ത് പോയി. ബ്രസീലിനായി ഫെര്‍ണാണ്ടീഞ്ഞോ, മിറാന്‍ഡ, കൂട്ടീഞ്ഞോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ എവര്‍ട്ടണ്‍ റിബോരോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ കിക്കുകള്‍ പാഴാക്കി.