അസമിൽ ഭൂചലനം;ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

single-img
28 June 2015

earthquake-new-delhi80789-81453ഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടിയില്‍ ഭൂചലനം.  റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ചലനം ഞായറാഴ്ച രാവിലെ 6.35 നാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ചലനമനുഭവപ്പെട്ടു. അസമില്‍ നിന്ന് 23 കിലോമീറ്റര്‍ വടക്ക് ബാസുഗോണിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.