തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന ആർ.കെ നഗ‌ർ ഉപതിരഞ്ഞെടുപ്പിൽ 74.4 ശതമാനം പോളിംഗ്

single-img
27 June 2015

Jaya_Angry_PTIതമിഴ്നാട്ടിൽ മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന ആർ.കെ നഗ‌ർ ഉപതിരഞ്ഞെടുപ്പിൽ 74.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി.പ്രധാന പ്രതിപക്ഷ കക്ഷികളായ ഡി.എം.കെ, പി.എം.കെ, ഡി.എം.ഡി.കെ, കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയവര്‍ മത്സരിക്കാതിരുന്ന മണ്ഡലത്തില്‍ സി.പി.ഐയിലെ സി. മഹേന്ദ്രനാണ് ജയലളിതയുടെ പ്രധാന എതിരാളി. മൊത്തം 28 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു.

1,20,210 പുരുഷ വോട്ടർമാരും 1,23,014 സ്ത്രീ വോട്ടർമാരുമുള്ള മണ്ഡലത്തിൽ 77 ഭിന്നലിംഗ വോട്ടർമാരുമുണ്ട്. 230ൽ 22 പോളിംഗ് സ്റ്റേഷനുകളിലും സംഘർഷത്തിന് സാധ്യതയുള്ളതായി കണക്കിലെടുത്ത് കനത്ത സുരക്ഷിതത്വം ഏർപ്പെടുത്തിയിരുന്നു.