ലളിത് മോഡിയുമായി പൊതുസ്ഥലത്ത് വച്ച് പോലും പ്രിയങ്കാഗാന്ധി കൂടിക്കാഴ്ച നടത്തിയില്ല

single-img
27 June 2015

downloadമുൻ ഐ.പി.എൽ മേധാവി ലളിത് മോഡിയുമായി പൊതുസ്ഥലത്ത് വച്ച് പോലും പ്രിയങ്കാഗാന്ധി കൂടിക്കാഴ്ച നടത്തിയില്ലെന്ന് അവരുടെ ഓഫീസ് . ലണ്ടനിൽ വച്ച് ഗാന്ധി കുടുംബത്തെ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു മോഡിയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്. കൂടാതെ റോബർട്ടിനെയും പ്രിയങ്കയെയും റെസ്റ്റോറന്റിൽ വച്ചു കണ്ടതായി അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.പ്രിയങ്കയും ഭർത്താവ് റോബർട്ട് വാദ്രയുമായി ലണ്ടനിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന് ട്വിറ്ററിലൂടെ മോഡി നടത്തിയ ആരോപണത്തെ തുടർന്നാണ് ഓഫീസ് മറുപടിയുമായി രംഗത്തു വന്നത്.