കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തിന് ഇന്ന് തുടക്കമാകും

single-img
27 June 2015

downloadസിനിമാ താരം കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തിന്  ഇന്ന്  തുടക്കമാകും. അതേസമയം ലാഭത്തേക്കാള്‍ വിശ്വാസ്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും താന്‍ തന്നെയായിരിക്കും ബ്രാന്‍ഡ് അംബാസഡറെന്നും കാവ്യ പറഞ്ഞു.ലക്ഷ്യ.കോം എന്ന സൈറ്റിലൂടെ ലോകത്തെവിടെ നിന്നും വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തു വാങ്ങാനാകും.ലക്ഷ്യയ്ക്കു വേണ്ടി പ്രത്യേക ഡിസൈനിംഗ് സെന്ററും കൊച്ചിയിലുണ്ടാകും. പുതിയ ഡിസൈനര്‍മാര്‍ക്കും അവസരം നല്‍കും. നടന്‍ മമ്മൂട്ടി ലക്ഷ്യയുടെ ബ്രാന്‍ഡ് ഉദ്ഘാടനം ചെയ്യും.ഇന്നസെന്റ് എംപിയാണ് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.