അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും തൃണമൂൽ കോൺഗ്രസ് തന്നെ വിജയം നേടും: മമ്‌താ ബാനർജി

single-img
27 June 2015

mamata-banerjee12016ലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും തന്റെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് തന്നെ വിജയം കരസ്ഥമാക്കുമെന്ന്പശ്ചിമബംഗാൾ മുഖ്യമന്ത്രി മമ്‌താ ബാനർജി . കഴിഞ്ഞ നാലു വർഷത്തിനിടെ സംസ്ഥാനത്തു നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളാണ് പാർട്ടിക്ക് ആത്മവിശ്വാസമേകുന്നതെന്ന് അവർ ട്വറ്ററിലൂടെ പറഞ്ഞു.

എന്നാൽ മമ്‌‌തയുടെ സർക്കാർ ഭരണപരമായി സംസ്ഥാനത്ത് ഒന്നും ചെയ്തിട്ടില്ലെന്ന പരിഭ്രമമാണ് ഇത്തരത്തിൽ പ്രസ്താവനകളിറക്കാൻ അവരെ പ്രേരിപ്പിക്കുന്നതെന്ന് ബി.ജെ.പി ദേശിയ സെക്രട്ടറി സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു.ബംഗാളിലെ ബി.ജെ.പിയുടെ വളർച്ചയാണ് അവരുടെ ഭയത്തിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.