ബാർ കോഴ കേസ്: ധനമന്ത്രി കെ.എം മാണിക്ക് എതിരെ കുറ്റപത്രം സമർപ്പിക്കേണ്ട എന്ന് വിജിലൻസ്

single-img
27 June 2015

download (2)ബാർ കോഴ കേസിൽ ധനമന്ത്രി കെ.എം മാണിക്ക് എതിരെ കുറ്റപത്രം സമർപ്പിക്കേണ്ട എന്ന് വിജിലൻസ് തീരുമാനം. വിജിലന്‍സ്‌ ഡയറക്‌ടറുടേതാണ്‌ തീരുമാനം. തീരുമാനം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ ഉപദേശപ്രകാരമാണെന്നും വിജിലന്‍സ്‌ അറിയിച്ചു.കോടതിയെ ഇക്കാര്യം അറിയിക്കാൻ എസ് പി സുകേശനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബാര്‍കോഴക്കേസില്‍ കെ എം മാണി കൈക്കൂലി ആവശ്യപ്പെട്ടതായുളള തെളിവുകള്‍ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നില്ല. ഇതാണ് കുറ്റപത്രം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് വിജിലന്‍സിനെ നയിച്ചതെന്നറിയുന്നു.