പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ശ്രീലങ്കൻ പ്രസിഡന്റ്‌ മൈത്രിപാല സിരിസേന ഉത്തരവിറക്കി

single-img
27 June 2015

_83886413_d8a58ce1-a5b8-4b19-bbfb-e215a7bc87aeപാർലമെന്റ്  പിരിച്ചുവിട്ടുകൊണ്ട് ശ്രീലങ്കൻ പ്രസിഡന്റ്‌  മൈത്രിപാല സിരിസേന ഉത്തരവിറക്കി. കാലാവധി അവസാനിക്കാൻ എട്ട് മാസം കൂടി ശേഷിക്കെ ആണ് ഇത്.ഇതോടെ ആഗസ്റ്റ് പകുതിയോടെ രാജ്യത്ത് തിരഞ്ഞെടുപ്പിന്  വഴിയൊരുക്കുകയാണ് ലക്ഷ്യം. ആഗസ്റ്റ് 17ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇപ്പോൾ അറിയുന്നത്. റെനിൽ വിക്രമസിംഗെ സർക്കാർ നൂറ് ദിനം പൂർത്തിയാക്കുന്ന ഏപ്രിൽ 23ന് പാർലമെന്ര് പിരിച്ചുവിടുമെന്നാണ് നേരത്തെ പ്രസിഡന്റ്‌  ഉറപ്പു നൽകിയിരുന്നത്.