കോതമംഗലത്ത് സ്‌കൂള്‍ ബസില്‍ മരം വീണ് മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

single-img
27 June 2015

Capture9കോതമംഗലത്ത് സ്‌കൂള്‍ ബസില്‍ മരം വീണ് മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സംഭവത്തെ തുടര്‍ന്ന് ഇന്ന് കോതമംഗലം താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.താലൂക്കില്‍ ഉച്ചക്കു ഒരു മണി വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിനുള്ള അടിയന്തിര ധനസബായമായ ഒരു ലക്ഷം രൂപ ഇന് കൈമാറുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.