അമ്മ വേഷം അവതരിപ്പിക്കാൻ തയ്യാറാണെന്ന് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ

single-img
27 June 2015

download (3)താൻ ഇനി അമ്മ വേഷം അവതരിപ്പിക്കാൻ തയ്യാറാണെന്ന് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ . എന്നാൽ എല്ലാ അമ്മ വേഷങ്ങളും ചെയ്യാൻ തയ്യാറല്ല. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാരി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിലാണ് കാജൽ തന്റെ മനസ് തുറന്നത്.

 

വിവിധ സിനിമാ മേഖലകളിൽ നിന്നും തന്റെ കഴിവിന് അനുസരിച്ചുള്ള തുക മാത്രമേ താൻ ചോദിക്കാറുള്ളന്ന് കാജൽ പറഞ്ഞു. സിനിമയിൽ നായികയാക്കാൻ അവസരം ചോദിച്ച് താൻ നായകന്മാർക്ക് പാർട്ടി നടത്താറുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കാജൽ പറഞ്ഞു.