യാത്രയ്‌ക്കൊരുങ്ങി കെ.എസ്.ആര്‍.ടി.സി ബസ്; മദ്യപിച്ച് ബോധംകെട്ട് ഡ്രൈവറും

single-img
27 June 2015

ksrtcഡ്രൈവര്‍ മദ്യപിച്ച് ബോധം കെട്ടതിനെ തുടര്‍ന്ന് പെരിക്കല്ലൂര്‍ പാലാ കെഎസ്ആര്‍ടിസി സര്‍വീസ് മണിക്കൂറുകളോളം മുടങ്ങി. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മറ്റൊരു ഡ്രൈവറുമായി പിന്നീട് ബസ് സര്‍വീസ് നടത്തുകയായിരുന്നു.

പെരിക്കല്ലൂരില്‍ വ്യാപാരികള്‍ ഒരുക്കിയ കേന്ദ്രത്തിലാണ് തലേദിവസം രാത്രി സര്‍വീസ് പൂര്‍ത്തിയാക്കിയ ബസ് ഡ്രൈവറും കണ്ടക്ടറും കഴിഞ്ഞിരുന്നത്. പുലര്‍ച്ചേ എത്തുന് മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസിലെ ജീവനക്കാര്‍ വന്നു നോക്കുമ്പോള്‍ ഡ്രൈവറും കണ്ടക്ടറും വീടിന്റെ വരാന്തയിലാണ് കിടന്നിരുന്നത്. എന്നാല്‍ ബസിന്റെ സര്‍വീസ് തുടങ്ങേണ്ട സമയമായിട്ടും ഇരുവരും ഉണര്‍ന്നില്ല.

ഒടുവിള്‍ല്‍ മൂന്നരയ്ക്കുള്ള സര്‍വീസ് തുടങ്ങാന്‍ കഴിയാത്തതിനാല്‍ യാത്രക്കാര്‍ ജില്ലാഡിപ്പോയില്‍ വിവരമറിയിക്കുകയായിരുന്നു. ജീവനക്കാര്‍ ചെന്നു നോക്കുമ്പോള്‍ ഇരുവരും പഴയ പടിതന്നെ. കണ്ടക്ടറുടെ ബാഗ് വരാന്തയില്‍ ആര്‍ക്കുമെടുക്കാവുന്ന രീതിയില്‍ കിട്ടകുകയായിരുന്നു. ഇരുവരും നല്ല മദ്യലഹരിയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

നാട്ടുകാര്‍ കൂടിയതോടെ കഠിനമായ വയറുവേദനയും ഛര്‍ദിയും ആണെന്ന് പറഞ്ഞ് ഡ്രൈവര്‍ ചികില്‍സ തേടുകയായിരുന്നു. എന്നാല്‍ സംഭവമറിഞ്ഞെത്തിയ കെഎസ്ആര്‍ടിസി വിജിലന്‍സ് സ്‌ക്വാഡിലെ യു. ശ്രീധരന്‍ ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് ഡ്രൈവര്‍ അളവിലും കൂടുതല്‍ മദ്യം ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്. എന്നാല്‍ കണ്ടക്ടറുടെ പരിശോധനാ ഫലം കുഴപ്പമില്ലായിരുന്നു.

പാലാ ഡിപ്പൊയിലെ ജീവനക്കാരായ ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് അധികൃതര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.