ഗുജറാത്തിനെ നടുക്കിയ അതിഭീകര വെള്ളപ്പൊക്കത്തില്‍ ജീവന്‍ പണയംവെച്ച രക്ഷാപ്രവര്‍ത്തനത്തിലൂടെ വ്യോമസേന രക്ഷിച്ചത് നൂറോളം ജീവനുകള്‍

single-img
27 June 2015

Flood Gujarathഗുജറാത്തിനെ നടുക്കിയ അതിഭീകര വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സ്തുത്യര്‍ഹമായ രക്ഷാദൗത്യം. നൂറോളം പേരെ വ്യോമസേന വിമാനമാര്‍ഗം വഴി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 70 ഓളം പേരാണ് മരണപ്പെട്ടത്.

അംറേലി ജില്ലയില്‍ മാത്രം 36 പേരാണ് ഇന്നലെ മരിച്ചത്. അംറേലിയിലും രാജ്‌കോട്ടിലുമാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ദുരന്തത്തില്‍ മരിച്ചവുടെ കുടുംബത്തിന് സര്‍ക്കാര്‍ നാലു ലക്ഷം രൂപ സഹായധനമായി പ്രഖ്യാപിച്ചു. അതേസമയം, ഗുജറാത്തിന്റെ പല ഭാഗങ്ങളിലും അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. സൂറത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം പേരെ വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് ദുരന്തനിവാരണസേന മാറ്റിപ്പാര്‍പ്പിച്ചു.

ഗുജറാത്തിനെ കൂടാതെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഡല്‍ഹിയുടെ ചില ഭാഗങ്ങളിലേക്കും മഴ ശക്തമാകുമെന്ന സൂചന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.