മലവെള്ളള്ളപ്പാച്ചിലില്‍ അകപ്പെട്ട് ഒഴുകിയെത്തിയ ആനക്കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു

single-img
27 June 2015

Anakutty

കാഞ്ഞിരക്കൊല്ലി ശാന്തിനഗര്‍ കൂളിമാവില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാട്ടാനക്കുട്ടി ഒഴുകിയെത്തി. കര്‍ണാടക വനത്തില്‍ പെയ്ത കനത്ത മഴയില്‍ ആനക്കുട്ടി അകപ്പെടുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. തള്ളയാനയില്‍ നിന്നും പിടിവിട്ട് വെള്ളത്തില്‍ അകപ്പെടുകയായിരുന്നിരിക്കാമെന്ന് അവര്‍ സൂചിപ്പിച്ചു.

നാട്ടുകാര്‍ വളരെ രശമപ്പെട്ടാണ് രണ്ടുമാസം മാത്രം പ്രായമുള്ള ആനക്കുട്ടിയെ രക്ഷിച്ചത്. ആനക്കുട്ടിയുടെ ദേഹംമുഴുവന്‍ പരിക്കുണ്ട്. തണുത്തുവിറച്ച ആനക്കുട്ടി നാട്ടുകാര്‍ ഭക്ഷണം നല്‍കി. എന്നാല്‍ പേടിച്ചതിനാലാകണം അത് ഭക്ഷണമൊന്നും കഴിച്ചില്ല.

ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ പി.വി.ഗോപാലകൃഷ്ണന്‍, ഉളിക്കല്‍ എസ്.ഐ. കെ.ബാലകൃഷ്ണന്‍ എന്നിവര്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തുകയും ആനക്കുട്ടിക്ക് പരിചരണം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് ഫോറസ്റ്റ് ഓഫീസര്‍ ടി.ജി.സോളമന്റെ നേതൃത്വത്തില്‍ സന്ധ്യയോടെ ആനക്കുട്ടിയെ തളിപ്പറമ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു.