അനുവാദമില്ലാതെ എന്‍എസ്എസിന്റെ ബജറ്റ് സമ്മേളന ഹാളിലേയ്ക്ക് പ്രവേശിച്ച സൂപ്പര്‍താരം സുരേഷ്‌ഗോപിയെ ജനറല്‍ സെക്രട്ടറി ജി. സുകുമാരാന്‍ നായര്‍ ഇറക്കിവിട്ടു

single-img
27 June 2015

suresh-gopi-nss.jpg.image.784.410

ഇന്നു രാവിലെ എന്‍എസ്എസിന്റെ ബജറ്റ് സമ്മേളന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്ന നടന്‍ സുരേഷ്‌ഗോപിയെ ജനറല്‍ സെക്രട്ടറി ജി. സുകുമാരാന്‍ നായര്‍ ഇറക്കിവിട്ടു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവരികയായിരുന്നു.

കടന്നുവന്ന സുരേഷ് ഗോപിയോട് ഇറങ്ങിപ്പോകാന്‍ ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഷോ എന്‍എസ്എസിനോട് വേണ്ടെന്നും അഹങ്കാരം ഞങ്ങളോട് കാണിക്കരുതെന്നും പറഞ്ഞാണ് സുകുമാരന്‍ നായര്‍ സുരേഷ്‌ഗോപിയെ ഇറക്കി വിട്ടത്. സുകുമാരന്‍ നായരുടെ ഈ വാക്കുകള്‍ എന്‍എസ്എസ് പ്രതിനിധികള്‍ കരഘോഷത്തോടെയാണ് വരവേറ്റത്.

എന്‍എസ്എസിന്റെ ബജറ്റ് സമ്മേളന ഹാളില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഹൃദയം തകര്‍ന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.