താന്‍ പഠിച്ചത് പുന്നപ്രവയലാറിന്റെ സ്‌കൂളിലാണ്; ആന്റണിക്ക് അവിടെ ഒരിക്കലും പഠിക്കാന്‍ കഴിയുകയില്ല-വി.എസ്.അച്യുതാനന്ദന്‍

single-img
27 June 2015

vsതിരുവനന്തപുരം: എ.കെ.ആന്റണിയുടെ പ്രസ്താവനയക്ക് മറുപടിയുമായി വി.എസ്.അച്യുതാനന്ദന്‍. ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല പഠിച്ച വിഷയവും പ്രശ്‌നമാണെന്ന് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗാന്ധിജി പിരിച്ചുവിടണമെന്ന പറഞ്ഞ കോണ്‍ഗ്രസ്  സ്‌കൂളിലാണ് ആന്റണി പഠിച്ചത്. പുന്നപ്രവയലാറിന്റെ സ്‌കൂളിലാണ് താന്‍ പഠിച്ചത്തത്.  പ്രതിപക്ഷനേതാവ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന  എ.കെ.ആന്റണിയുടെ പ്രസ്താവനയക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താന്‍ പഠിച്ച് സ്‌കൂളില്‍ ആന്റണിക്ക് ഒരിക്കലും പഠിക്കാന്‍ കഴിയുകയില്ല. അതിനാല്‍ ഉന്നയിച്ച വിഷയങ്ങള്‍ ആന്റണിക്ക് അപ്രാപ്യമാണ്.  തന്റെ പ്രസ്താവന കുഴപ്പമാണെന്ന് തോന്നുന്നത് വാക്കിന്റെ കുഴപ്പം കൊണ്ടല്ലെന്നും ആന്റണിയുടെ രാഷ്ട്രീയ കാപട്യം കൊണ്ടാണെന്നും വി.എസ് പ്രതികരിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന്റണി അഴിമതിക്ക് വിളക്കുതെളിക്കുന്ന ആറാട്ടുമുണ്ടനാണെന്ന് വി എസ് പറഞ്ഞിരുന്നു. ഇതിന് പ്രതിപക്ഷനേതാവ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന എ.കെ.ആന്റണി മറുപടി നല്‍കിയത്.  ഇതിനാണ് ഇപ്പോള്‍ വി എസ് മറുപടി നല്‍കിയിരിക്കുന്നത്.