‘മാനവസേവാ’ പുരസ്‌കാരം സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയ്ക്ക് സമ്മാനിച്ചു

single-img
27 June 2015
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 'മാനവസേവാ' പുരസ്‌കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്നും സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഏറ്റുവാങ്ങുന്നു

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ‘മാനവസേവാ’ പുരസ്‌കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്നും സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഏറ്റുവാങ്ങുന്നു

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവര്‍ത്തനരംഗത്തും സാമൂഹിക സേവനരംഗത്തും നല്കിയ നേതൃപരമായ സംഭാവനകള്‍ക്കുള്ള ‘മാനവസേവാ’ പുരസ്‌കാരം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഏറ്റുവാങ്ങി.

ലോക ലഹരിവിരുദ്ധ ദിനത്തില്‍ തിരുവനന്തപുരം വി.ജെ.റ്റി. ഹാളില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുരസ്‌കാരം സമ്മാനിച്ചു. ലഹരിയുടെ മായികവലയത്തില്‍ ആകൃഷ്ടരായിരിക്കുന്ന യുവതലമുറയെ രക്ഷിക്കേ ബാധ്യത സമൂഹത്തിനുന്നെ് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പുരസ്‌കാരം ഏറ്റുവാങ്ങിക്കൊ് പറഞ്ഞു.

ആന്റി നാര്‍ക്കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യ (എ.എന്‍.എ.സി.ഐ.) ആണ് ‘മാനവസേവാ’പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചടങ്ങില്‍ എ.എന്‍.എ.സി.ഐ. ചെയര്‍മാന്‍ ഷാജി പ്രഭാകര്‍,ചീഫ് കോഓഡിനേറ്റര്‍ കള്ളിക്കല്‍ ബാബു, അജിത് കുമാര്‍ ഐ.എ.എസ്., ജ്യോതിദേവ് ഡയബറ്റിക് ക്ലിനിക്ക് & റിസര്‍ച്ച് സെന്റര്‍ സി.എം.ഡി. ഡോ. ജ്യോതിദേവ് തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷന്‍: