അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയില്‍ കുടപിടിക്കും; സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി മേജര്‍ രവി

single-img
27 June 2015

major-ravi-article.jpg.image.784.410സുരേഷ് ഗോപിയെ എന്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും ഇറക്കിവിട്ട സുകുമാരന്‍ നായരെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി രംഗത്ത്.  സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നുവെന്ന് മേജര്‍ രവി ആരോപിച്ചു. സമുദായ നേതാവെന്ന നിലയില്‍ അയാളെ അംഗീകരിക്കുന്നില്ല.

എന്‍എസ്എസ് ആസ്ഥാനം സുകുമാരന്‍നായരുടെ സ്വന്തം സ്വത്തല്ല. യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് സുകുമാരന്‍ നായര്‍. അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയില്‍ കുടപിടിക്കും.

മനുഷ്യത്വത്തെ മാറ്റി നിര്‍ത്തിയാണ് സുകുമാരന്‍ നായരുടെ പ്രവര്‍ത്തനം എന്നും മേജര്‍ രവി പ്രതികരിച്ചു. സുരേഷ് ഗോപിയെ എന്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട് സുകുമാരന്‍ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മറ്റും വിമര്‍ശനം ഉയരുന്നതിനിടെയാണ് മേജര്‍ രവിയുടെ പ്രതികരണം.