വി.എസ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന് എ.കെ ആന്റണി

single-img
27 June 2015

AK-ANTONY_04_7_2013തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അഴിമതിക്കു വിളക്കു തെളിയിക്കുന്ന ആറാട്ടുമുണ്ടനായി എ.കെ ആന്റണി മാറിയെന്നായിരുന്നു വി.എസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസ് എപ്പോഴും അങ്ങനെയാണ്. താൻ അദ്ദേഹത്തെ പോലെ പരാമര്‍ശം നടത്താറില്ലെന്നും ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം അരുവിക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വി.എസിന്റെ പരാമര്‍ശം.