ബിഹാറിൽ പോളിയോ തുള്ളിമരുന്ന് കഴിച്ച് ഒരു കുട്ടി മരിച്ചു; ആറ് കുട്ടികൾ ഗുരുതരാവസ്ഥയില്‍

single-img
27 June 2015

pulse-polio11പട്‌ന: ബിഹാറിൽ പോളിയോ തുള്ളിമരുന്ന് കഴിച്ച ഒരു കുട്ടി മരിച്ചു. ആറ് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈശാലി ജില്ലയിലെ ഹാജിപ്പൂരിന് സമീപം ഷാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

മരുന്ന് കൊടുത്ത ആശുപത്രിയില്‍ നാട്ടുകാര്‍ പ്രതിഷേധപ്രകടനം നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ക്ക് മരുന്ന് കഴിച്ചയുടന്‍ ഛര്‍ദ്ദിയും വയറുവേദനയും തലകറക്കവുമുണ്ടായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുകുട്ടിയുടെ നില പെട്ടെന്ന് ഗുരുതരമായി. കഠിനപ്രയത്‌നം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.