സുരേഷ് ഗോപി വന്നത് എന്‍.എസ്.എസ്സിനെ നാറ്റിക്കാൻ; എന്‍.എസ്.എസ് രാജഗോപാലിന് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചത്-ജി.സുകുമാരന്‍ നായര്‍

single-img
27 June 2015

suresh-gopi-nss.jpg.image.784.410പെരുന്ന: സുരേഷ് ഗോപി വന്നത് എന്‍.എസ്.എസ്സിനെ നാറ്റിക്കാനെന്ന് ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് രാജഗോപാലിന് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചത്. നെയ്യാറ്റിന്‍കര പോളിങ്  നടന്ന ദിവസം വി.എസ് അച്യുതാനന്ദന്‍ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയെ കാണാന്‍ പോയതിന് തുല്യമാണിത്. ഇനി മേലാല്‍ ചാനലുകാരെ കാണില്ലെന്നും വാര്‍ത്താസമ്മേളനം നടത്തില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇന്നു രാവിലെ എന്‍എസ്എസിന്റെ ബജറ്റ് സമ്മേളന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്ന നടന്‍ സുരേഷ്‌ഗോപിയെ ജനറല്‍ സെക്രട്ടറി ജി. സുകുമാരാന്‍ നായര്‍ ഇറക്കിവിട്ടിരുന്നു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നു ചെന്നത്.