പൊലീസ് മോക്ഡ്രില്ലിനിടെ കലാപകാരികളായി വേഷമിട്ടവര്‍ കാവിക്കൊടി പിടിച്ചതിനെതിരെ ബി.ജെ.പി രംഗത്ത്

single-img
27 June 2015

kaviഅലഹാബാദ്: പൊലീസ് മോക്ഡ്രില്ലിനിടെ കലാപകാരികളായി വേഷമിട്ടവര്‍ കാവിക്കൊടി പിടിച്ചതിനെതിരെ ബി.ജെ.പി രംഗത്ത്. ഇത് ഹിന്ദു സമൂഹത്തെ വര്‍ഗീയവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കാനുള്ള ഉത്തര്‍പ്രദേശ് സർക്കരിന്റെ ശ്രമമാണെന്ന് ബി.ജെ.പി ആരോപിച്ചു.

വെള്ളിയാഴ്ച അലഹാബാദില്‍ റിസര്‍വ് പൊലീസ് സേനാ വിഭാഗം നടത്തിയ മോക്ഡ്രില്ലിനിടെയാണ് സംഭവം. എന്നാല്‍ മോക് ഡ്രില്ലിനെ കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ലെന്ന് യു.പി ഡി.ജി.പി അറിയിച്ചു.