എറണാകുളം എ.ഡി.എമ്മിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിൽ

single-img
27 June 2015

1428995952_arrested4_2കാക്കനാട്: എറണാകുളം എ.ഡി.എം രാമചന്ദ്രനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടി. പടക്കക്കട ലൈസന്‍സ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. തൃപ്പൂണിത്തുറ സ്വദേശിയായ പടക്കക്കട ഉടമ ആദ്യം 50,000 രൂപ കൈക്കൂലി നല്‍കിയെങ്കിലും രണ്ട് ലക്ഷം രൂപയില്‍ കുറഞ്ഞ് വാങ്ങില്ലെന്ന് ഇയാള്‍ നിലപാടെടുത്തു. തുടര്‍ന്ന് വിജിലന്‍സ് സംഘത്തെ കൂട്ടി ഒരു ലക്ഷം രൂപയുമായി ഇയാള്‍ എ.ഡി.എമ്മിനെ സമീപിച്ചപ്പോഴാണ് അറസ്റ്റ്.