ആഗോള സമ്പദ്‌വ്യവസ്ഥ പോകുന്നത് 1930കളിലെ മഹാസാമ്പത്തിക മാന്ദ്യത്തിനു സമാനമായ അവസ്ഥയിലേക്ക്- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

single-img
27 June 2015

06rajans3ലണ്ടന്‍: 1930കളിലെ മഹാസാമ്പത്തിക മാന്ദ്യത്തിനു സമാനമായ അവസ്ഥയിലേക്കാണ് ആഗോള സമ്പദ്‌വ്യവസ്ഥ പോകുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. മാന്ദ്യത്തിലേക്കു പോകുന്നതിനു മുന്‍പു സമ്പദ് വ്യവസ്ഥയെ തിരികെ പിടിക്കാനായി പുതിയ നയങ്ങള്‍ കൊണ്ടുവരണമെന്ന് ലോകമെങ്ങുമുള്ള ബാങ്കുകള്‍ക്കു അദ്ദേഹം മുന്നറിയിപ്പു നല്‍കി. ലണ്ടന്‍ ബിസിനസ് സ്‌കൂളിലെ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മത്സര ബുദ്ധിയോടെയുള്ള സാമ്പത്തിക നയങ്ങള്‍ ജാഗ്രതയോടെ കാണണമെന്നു അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ റിസര്‍വ് ബാങ്ക് ആണ് നിക്ഷേപങ്ങള്‍ വളര്‍ത്താന്‍ നിരക്കുകള്‍ കുറക്കുന്നത്. രാജ്യാന്തര തലത്തില്‍ ചര്‍ച്ചകള്‍ നടത്തി പുതിയ നയങ്ങള്‍ സ്വീകരിക്കപ്പെടണം. വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങളാണ് 1930കളില്‍ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചത്. വ്യവസായ രാജ്യങ്ങളുടെയോ വളര്‍ന്നുവരുന്ന വിപണികളുടെയോ മാത്രം പ്രശ്‌നമല്ലിത്, മാന്ദ്യം വിശാലമാണെന്ന് രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.