താന്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടില്ല- സെപ്പ് ബ്ലാറ്റര്‍

single-img
27 June 2015

sepp-blatterസൂറിച്ച്: താന്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് സെപ്പ് ബ്ലാറ്റര്‍. അഴിമതി ആരോപണങ്ങളെയും യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ കടുത്ത എതിര്‍പ്പിനെയും മറികടന്നാണ് മെയ് 29ന് നടന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റായത്.

എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട് ശേഷം ജൂണ്‍ രണ്ടിന് തികച്ചും അപ്രതീക്ഷിതമായി ബ്ലാറ്റര്‍ രാജി പ്രഖ്യാപിക്കുകയായിരന്നു. ഡിസംബറില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചു കൂട്ടി പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നും ബ്ലാറ്റര്‍ രാജി പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. അതുവരെ സ്റ്റാന്‍ഡിങ് പ്രസിഡന്റായി തല്‍സ്ഥാനത്ത് തുടരുമെന്നായിരുന്നു ബ്ലാറ്റര്‍ അറിയിച്ചിരുന്നത്.

സ്വിസ് ദിനപത്രം ‘ബ്ലിക്കി’നു നല്‍കിയ അഭിമുഖത്തിലാണ് ബ്ലാറ്ററുടെ പുതിയ വെളിപ്പെടുത്തല്‍. ഡിസംബറില്‍ നടക്കുന്ന പ്രത്യേക കണ്‍വെന്‍ഷനില്‍ തന്റെ ഭൂരിപക്ഷം തെളിയിക്കുമെന്നും ബ്ലാറ്റര്‍ പറയുന്നു.