ഐഎസ് കൂടുതല്‍ രാജ്യങ്ങളെ ലക്ഷ്യംവയ്ക്കുന്നു;ഫ്രാന്‍സില്‍ വീണ്ടും ആക്രമണസാധ്യത

single-img
27 June 2015

ISIS-militantsഭീകസംഘടനകള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് ഇത് അശാന്തിയുടെ നാളുകള്‍. കഴിഞ്ഞ ദിവസം ഫ്രാന്‍സിലും . ടുണീഷ്യയിലും കുവൈറ്റിലും ഫ്രാന്‍സിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ ആക്രമണത്തിനു പിന്നാലെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കിഴക്കന്‍ ഫ്രാന്‍സിലെ ഗ്യാസ് ഫാക്റ്ററിയില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

അക്രമികള്‍ തൊഴിലാളിയുടെ തല അറുത്തുമാറ്റിയിരുന്നു. മറ്റു ചിലര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഫാക്റ്ററിയില്‍ കടന്ന അക്രമി പല തവണ സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നു. വെടിവയ്പ്പുമുണ്ടായി.

അതിവേഗത്തില്‍ ഓടിച്ചുകൊണ്ടുവന്ന കാര്‍ ഫാക്റ്ററിയിലേക്ക് ഇടിച്ചു കയറ്റിയ ശേഷമായിരുന്നു ആക്രമണം. ടുണീഷ്യയിലും കുവൈറ്റിലും ഉണ്ടായ ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് ഫ്രാന്‍സിലും ആക്രമണമുണ്ടായത്. അതേസമയം ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.