2005-ന് മുമ്പുള്ള നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള തീയതി റിസര്‍വ് ബാങ്ക് നീട്ടി

single-img
26 June 2015

download (1)2005-ന് മുമ്പുള്ള നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള തീയതി റിസര്‍വ് ബാങ്ക് ഡിസംബര്‍ 31വരെ നീട്ടി. 2005-നുമുമ്പുള്ള നോട്ടുകള്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ഏതെങ്കിലും ബാങ്കുശാഖകളില്‍ നല്‍കി മാറ്റിവാങ്ങുകയോ ചെയ്യണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.ജൂണ്‍ 30-തായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന സമയപരിധി.രണ്ടാംതവണയാണ് നോട്ടുമാറാനുള്ള തീയതി റിസര്‍വ് ബാങ്ക് നീട്ടുന്നത്. ഇക്കൊല്ലം ജനവരി ഒന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന അന്തിമതീയതി. ഇതാണ് ജൂണ്‍ 30വരെ നീട്ടിയത്.