കോഴിക്കോട് വ്യാപാര സമുച്ചയത്തിന്‍റെ ശുചിമുറിയില്‍ ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തി

single-img
26 June 2015

downloadകോഴിക്കോട് പാളയത്ത് വ്യാപാര സമുച്ചയത്തിന്‍റെ ശുചിമുറിയില്‍ ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണിന്‍റെ ഉടമയായ യുവാവിനെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.കോഴിക്കോട് പാളയത്തെ വ്യാപാര സമുച്ചയത്തിന്‍റെ രണ്ടാംനിലയിലെ ശുചിമുറിയില്‍ കയറിയ സ്ത്രീയാണ് ഫോണ്‍ കണ്ടെത്തിയത്. ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയോയെന്ന് സംശയിച്ചതിനാല്‍ ഫോണ്‍ ഉടനെ താഴേയ്ക്കു വലിച്ചെറിഞ്ഞു.

വിവരമറിഞ്ഞ വ്യാപാരികള്‍ ഫോണ്‍ കണ്ടെത്തി പരിശോധിച്ചപ്പോള്‍ രണ്ടു സിം കാര്‍ഡുകള്‍ ലഭിച്ചു. ഫോണില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. സിം കാര്‍ഡ് മറ്റൊരു ഫോണിലിട്ട ഉടനെ ഉടമയുടെ കോള്‍ എത്തി. ഫോണ്‍ നഷ്ടപ്പെട്ടെന്നായിരുന്നു വിശദീകരണം.ഫോണ്‍ ക്യാമറയില്‍ പതിയുന്ന ശുചിമുറി ദൃശ്യങ്ങള്‍ വെബ്സൈറ്റ് മുഖേന തല്‍സമയം കണ്ടിരുന്നോയെന്നാണ് പൊലീസിന്‍റെ സംശയം. ഫോണിന്‍റെ ഉടമ ഇതേ കെട്ടിടത്തിലെ ഒരു ഇന്‍റര്‍നെറ്റ് കഫേയിലായിരുന്നു.