മലയാളത്തിന്റെ നടനവിസ്മയം ജഗതി ശ്രീകുമാര്‍ മൂന്നുവര്‍ഷത്തിനു ശേഷം പൊതുവേദിയില്‍ എത്തുന്നു

single-img
26 June 2015

06TVJAGATHY_SREEKU_1778953eവാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളത്തിന്റെ നടന വിസ്മയം നടന്‍ ജഗതി ശ്രീകുമാര്‍ മൂന്നുവര്‍ഷത്തിനു ശേഷം ഒരു പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നു. മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവിന്റെ മുന്നൊരുക്കവുമായാണ് ജഗതിയെത്തുന്നതെന്നാണ് സൂചന.

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ മരുമകന്റെ അച്ഛനായ പി.സി. ജോര്‍ജിന്റെ ക്ഷണമനുസരിച്ചാണ് ജഗതിയെത്തുന്നത്. ഈ വരുന്ന 28ന് ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ജഗതി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.

എന്നാല്‍ ജഗതി പ്രസംഗിക്കില്ല എന്ന് സംഘാടകര്‍ അറിയിച്ചു. കോഴിക്കോട് വെച്ച് 2012 മാര്‍ച്ച് 10ന വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതി കോഴിക്കോട് കിംസ് ആശുപത്രി, വെല്ലൂര്‍ എന്നിവിടങ്ങളിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമജീവിതത്തിലാണ്.