അവര്‍ക്കായി ഞാന്‍ മാപ്പുചോദിക്കുന്നു, താങ്കള്‍ ഇനിയും ബംഗ്ലാദേശിലേക്ക് വരണം: ഇന്ത്യ- ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിനിടെ ആക്രമിക്കപ്പെട്ട സച്ചിന്റെ ആരാധകന്‍ സുധീറിനോട് ഒരു ബംഗ്ലാദേശ് ആരാധകന്റെ മാപ്പപേക്ഷ

single-img
26 June 2015

2_042414102733ഇന്ത്യ- ബംഗ്ലാദേശ് എപരമ്പരയ്ക്കിടെ ആക്രമിക്കപ്പെട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കടുത്ത ആരാധകന്‍ സുധീര്‍ ഗൗതമിനോട് ഒരു ബംഗ്ലാദേശ് ആരാധകന്റെ പരസ്യമായ മാപ്പ് പറച്ചില്‍. സുധീറിനെ അരികത്ത് നിര്‍ത്തി ക്ഷമചോദിക്കുന്ന വീഡിയോ ബംഗ്ലാ ആരാധകന്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ബംഗ്ലാ ആരാധകരാല്‍ താങ്കള്‍ ഇവിടെ ആക്രമിക്കപ്പെട്ടതില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നതായും ഇന്ത്യബംഗ്ലാ മത്സരം ഉണ്ടാകുമ്പോള്‍ താങ്കള്‍ ഇനിയും ബംഗ്ലാദേശിലുണ്ടാകണമെന്നും ആരാധകന്‍ സുധീറിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. താങ്കള്‍ ദുഖിക്കേണ്ട ഇനിയും താന്‍ വരുമെന്ന് സുധീര്‍ പറയുന്നുമുണ്ട്.

രണ്ടാം ഏകദിനത്തിന് ശേഷം സ്റ്റേഡിയത്തിന് പുറത്തിറങ്ങിയപ്പോഴാണ് ഒരു സംഘം ബംഗ്ലാദേശ് ആരാധകര്‍ സുധീര്‍ ഗൗതമിനെ കൈയ്യേറ്റം ചെയ്തത്. തുടര്‍ന്ന് സുധീറിനെ രണ്ട് പോലീസുകാര്‍ ഒരു വിധം രക്ഷിച്ചെടുത്ത് ഓട്ടോയില്‍ കയറ്റി അയക്കുകയായിരുന്നു. എന്നാല്‍ ഓട്ടോറിക്ഷയെയും പിന്തുടര്‍ന്ന ആക്രമകാരികള്‍ ശക്തമായ കല്ലേറ് നടത്തിയെങ്കിലും സുധീര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.