കെ.എഫ്.സി ചിക്കന്‍ സാമ്പിളുകളിലെ പരിശോധനയില്‍ കണ്ടെത്തിയത് മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയ ഇ കോളി ബാക്ടീരിയകള്‍

single-img
26 June 2015

KFC

തെലങ്കാനയിലെ കെ.എഫ്.സിയുടെ അഞ്ച് ഔട്ട്‌ലറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയത് ശഞട്ടിക്കുന്ന വിവരങ്ങള്‍. മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയ ഇ കോളി ബാക്ടീരിയ ഉള്‍പ്പെടെയുള്ള രോഗാണുക്കളുടെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയശതന്ന് റിപ്പോര്‍ട്ടുകള്‍.

ഹിമായത്‌നഗര്‍, വിദ്യാനഗര്‍, ചിക്കാഡ്പള്ളി, നാച്ചാരം ഇസിഐഎല്‍ എക്‌സ് റോഡ് എന്നിവടങ്ങളില്‍ നിന്നായി ശേഖരിച്ച അഞ്ച് സാംപിളുകളാണ് തെലങ്കാന സര്‍ക്കാര്‍ ഏജന്‍സി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. തെലങ്കാന സംസ്ഥാന ഭക്ഷ്യ ലബോറട്ടറിയിലാണു പരിശോധന നടത്തിയത്. പരിശോധനയില്‍ കുടല്‍വീക്കം, ടൈഫോയ്ഡ് എന്നിവയ്ക്കു കാരണമാകാവുന്ന സാല്‍മൊണെല്ല ബാക്ടീരിയയുടെ അംശവും ഇതില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണ്‍ 18ന് ശേഖരിച്ച സാമ്പിളുകള്‍ കെഎഫ്‌സിയുടെ തന്നെ ബോക്‌സിനുള്ളിലാക്കി സീല്‍ ചെയ്ത് അന്നു തന്നെ ലബോറട്ടറിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ മോശപ്പെട്ട സാഹചര്യത്തില്‍ സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നോ കൊണ്ടുപോകും വഴിയോ മാലിന്യങ്ങള്‍ സമ്പര്‍ക്കം ചെയ്തതാകാനാണ് വഴിയെന്നാണ് കെ.എഫ്.സി അധികൃതര്‍ പ്രതികരിച്ചത്.