കോതമംഗലത്ത് സ്‌കൂള്‍ ബസിന് മുകളില്‍ മരം വീണ് അഞ്ച് കുട്ടികള്‍ മരിച്ചു

single-img
26 June 2015

Capture9ഒാടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസ്സിന് മുകളില്‍ മരം ഒടിഞ്ഞ് വീണ് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. കറുകടം വിദ്യാവികാസ് സ്‌കൂളിന്റെ ബസിന് മുകളിലാണ് മരം പൊട്ടിവീണത്. കൃഷ്‌ണേന്ദു (5), ജോഹര്‍ (13), അമീന്‍, നിസ, ഗൗരി എന്നിവരാണ് മരിച്ചത്.

നെല്ലിമറ്റത്തിന് സമീപം കോളനിപ്പടിക്കടുത്ത് എംബിറ്റ്‌സ് എഞ്ചിനീയറിങ് കോളേജിന് സമീപത്തുള്ള റോഡരികിലെ മണ്‍തിട്ടയില്‍ നിന്ന് ഒരു കൂറ്റന്‍ മരം കടപുഴകി ബസ്സിന് മുകളിലേയ്ക്ക് മറിഞ്ഞുവീഴുകയായിരുന്നു.മരം അപകടാവസ്ഥയിൽ ആണെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ അധികൃതർ അപകടാവസ്ഥയെക്കുറിച്ചുള്ള മുന്നറിയുപ്പുകൾ അവഗണിക്കുക ആയിരുന്നു

ബസ്സിന്റെ മുന്‍വശത്ത് ഇരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്നാട്ടുകാരും പോലീസും അഗ്‌നിശമന സേനയും ചേര്‍ന്നാണ് കുട്ടികളെ ആസ്പത്രികളില്‍ എത്തിച്ചത്.കുട്ടികളുടെ മൃതദേഹങ്ങൾ കോതമംഗലത്തേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കോതമംഗലം ധർമഗിരി ആശുപത്രിയിലും മൂന്നു പേരുടെ മൃതദേഹങ്ങൾ ബസേലിയസ് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്.