നിരോധിച്ച മാഗി ന്യൂഡില്‍സ് ഡല്‍ഹിയിലെ കടകളില്‍ ഇന്നും സുലഭം; പക്ഷേ പത്തിരട്ടി വില നൽകണം

single-img
26 June 2015

maggieനിരോധിച്ച മാഗി ന്യൂഡില്‍സ് ഡല്‍ഹിയിലെ കടകളില്‍ ഇന്നും സുലഭമായി കിട്ടുന്നതായി റിപ്പോർട്ട്. പക്ഷേ പത്തിരട്ടി വില നൽകണം. ദേശീയ മാധ്യമങ്ങളാണ് ഡല്‍ഹിയിലെ കടകളില്‍ പരിചയമുള്ളവര്‍ക്ക് കടക്കാര്‍ മാഗി പത്തിരട്ടിയലധികം വിലക്ക് വില്‍ക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. പത്തുരൂപയ്ക്ക് വിറ്റിരുന്ന മാഗി ന്യൂഡില്‍സിന് 102 രൂപയിലധികമാണ് ഇന്ന് കച്ചവടക്കാര്‍ വാങ്ങുന്നത്.

മാഗിയുടെ നിരോധനത്തെ തുടര്‍ന്ന് തങ്ങളുടെ ഉത്പന്നത്തെ പൂര്‍ണമായും മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചെന്നാണ് നെസ്‍ലെ അവകാശപ്പെട്ടിരുന്നത്. എന്നാൽ പല കച്ചവടക്കാരും ആവശ്യക്കാര്‍ക്ക് കരിഞ്ചന്തയില്‍ സാധനം നല്‍കുന്നുണ്ട്. ഇതില്‍ നിന്നും മനസ്സിലാകുന്നത് പാക്കറ്റുകള്‍ തിരിച്ചുനല്‍കിയിട്ടില്ലെന്നാണ്.

തങ്ങളില്‍ നിന്നും നെസ്‍ലെ തിരിച്ചെടുക്കാത്ത പാക്കറ്റുകള്‍ വെറുതെ എറിഞ്ഞുകളയുന്നതിന് പകരം ആവശ്യക്കാര്‍ തങ്ങള്‍ പറയുന്ന പൈസ നല്‍കി വാങ്ങുന്നുണ്ട്. പിന്നെന്തിന് തങ്ങളീ പാക്കറ്റുകള്‍ നശിപ്പിക്കണമെന്ന് കച്ചവടക്കാർ ചോദിക്കുന്നു.
വില്‍പ്പനയ്ക്കായുള്ള പാക്കറ്റുകളുടെ എണ്ണം കുറയുന്തോറും മാഗിയുടെ വില ഇനിയും തങ്ങള്‍ കൂട്ടുമെന്നും കച്ചവടക്കാര്‍ പറയുന്നു.