കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതി ഇടപെടുന്നു

single-img
26 June 2015

kerala-high-courtകൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതി ഇടപെടുന്നു. ബസുകളുടെ മത്സര ഓട്ടത്തെ പറ്റി റിപ്പോര്‍ട്ട് മൂന്ന് ആഴ്ചക്കകം സമര്‍പ്പിക്കാൻ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാറിനോട് കോടതി ആവശ്യപ്പെട്ടു.   മത്സര ഓട്ടത്തെ കുറിച്ചും ജീവനക്കാരുടെ പെരുമാറ്റത്തെ ക്കുറിച്ചും അന്വേഷിക്കുന്നതിന് അഡ്വ. കാളീശ്വരം രാജിനെ കോടതി അമികസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.

മത്സര ഓട്ടവും ജീവനക്കാരുടെ മോശം പെരുമാറ്റവും തടയാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് അന്വേഷിക്കണം. ജില്ലാ കലക്ടര്‍, ആര്‍.ടി.ഒ, ഗതാതഗ വകുപ്പിലെ വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞദിവസം കൊച്ചിയില്‍ യാത്രക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദ്ദിക്കുന്നതില്‍ നിന്ന് റിട്ടയേര്‍ഡ് ജഡ്ജി രക്ഷിച്ചിരുന്നു. ഈ വാര്‍ത്ത പത്രത്തില്‍ വന്നതിന്‍െറ അടിസ്ഥാനത്തില്‍ കോടതി ഇടപെടുകയായിരുന്നു.