ആറന്മുളവിമാനത്താവള പദ്ധതി; കെ.ജി.എസ്സിന്റെ അപേക്ഷ പാരിസ്ഥിതിക വിലയിരുത്തല്‍ കമ്മിറ്റി ഇന്ന് പരിഗണിക്കും

single-img
26 June 2015

AranmulaAirport_zps9c8a0036പത്തനംതിട്ട: ആറന്മുളവിമാനത്താവള പദ്ധതി വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക വിലയിരുത്തല്‍ കമ്മിറ്റി( ഇ.എ.സി.) പരിഗണിക്കുന്നു. പാരിസ്ഥിതിക ആഘാത പഠനം നടത്താനുള്ള വിമാനത്താവള കമ്പനിയായ കെ.ജി.എസ്സിന്റെ അപേക്ഷ ജൂണ്‍ 26നുള്ള കമ്മിറ്റിയില്‍ പരിഗണിക്കും. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധപരിശോധനയില്‍ പുതുക്കിയ അജന്‍ഡയിലാണ് വീണ്ടും ആറന്മുള ഉള്‍പ്പെടുത്തിയത്.

പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സ് നല്‍കുന്നതിനുള്ള അന്തിമതീരുമാനം യോഗത്തിലുണ്ടാകും. അടിസ്ഥാന വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആറന്മുള വിമാനത്താവളം വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ വരുന്നത്.